ഹരിപ്പാട്: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ (കെ. പി. പി. എ ) സംസ്ഥാന കമ്മിറ്റി ഹരിപ്പാട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി.പി കിറ്റ്, മാസ്ക്ക്, സാനിട്ടൈസർ അടങ്ങിയ പ്രതിരോധ സാമഗ്രികൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കണ്ടെയ്ൻമെൻ്റ് പ്രദേശങ്ങളായ ആറാട്ടുപുഴ, തക്കുന്നപ്പുഴ പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നതിനായി ഇവ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് നൽകി.ഡി.സി.സി.പ്രസിഡൻ്റ് എം.ലിജു, ബ്ലോക്ക് മെമ്പർ ജോബിൾ പെരുമാൾ എന്നിവരുടെ സാനിധ്യത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. അബ്ദുൽ സലിമാണ് കൈമാറിയത്.