brn

ഹരിപ്പാട്: കരുവാറ്റ യിലെ സി.പി.എം നേതാവും കേരള കർഷകസംഘം ഏരിയാ ഭാരവാഹിയും എൻ.ജി.ഒ.യൂണിയൻ ജില്ലാ ഭാരവാഹിയുമായിരുന്ന പി.രാമചന്ദ്രൻ പിള്ളയുടെ നാലാം ചരമവാർഷികം സി.പി. എം കരുവാറ്റ വടക്ക് ലോക്കൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.അനുസ്മരണത്തിൻ്റ ഭാഗമായി സി.ബി.സി വാര്യർ ഫൗണ്ടേഷൻകരുതൽ പാലിയേറ്റീവിന് സംഭാവന നൽകി. അനുസ്മരണ ചടങ്ങുകൾ ലളിതമാക്കിയാണ് പാലിയേറ്റി​വ് പ്രവർത്തനത്തിന് സഹായം നൽകിയത്. രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ശാരദാമ്മ സി.ബി.സി ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലന് തുക കൈമാറി, അനുസ്മരണ സമ്മേളനം എം.സത്യപാലൻ ഉത്ഘാടനം ചെയ്തു. പി.ടി. മധു അദ്ധ്യക്ഷനായി.സി.പി.എം ഏരിയാ കമ്മറ്റി അംഗങ്ങളായ എസ്.സുരേഷ്, എം.എം അനസ് അലി, ആർ.മനോജ് അഡ്വ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.