tv-r

തുറവൂർ: പാതയോരത്ത് നിറുത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു ഇരുകാറുകളും താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാതയിൽ കുത്തിയതോട് പാട്ടുകുളങ്ങര ജംഗ്ഷന് സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.ഹരിപ്പാട് സ്വാദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം തെറ്റി ഇടിച്ചത്. ഇവരുടെ മകളെ നെടുമ്പാശേരി എയർപോർട്ടിൽ വിട്ടശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവർക്കും നിസാര പരിക്കേറ്റു. കുത്തിയതോട് പൊലീസ് കേസെടുത്തു .