ആലപ്പുഴ: ആലപ്പുഴ സബ് കളക്ടറായി നിയമിതനായ അനുപം മിശ്ര ജില്ലയിലെത്തി. നിലവിൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്. പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്. നിരീക്ഷണ കാലാവധിക്കുശേഷം ചാർജേറ്റെടുക്കും. കൊല്ലം സബ് കളക്ടറായിരിക്കേ, ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.