മാവേലിക്കര: രണ്ടു ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദേവഹരിതം പദ്ധതിക്കും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നക്ഷത്ര വനം പദ്ധതിക്കും തുടക്കമായി. കാട്ടുവള്ളില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേവഹരിതം പദ്ധതിയും നക്ഷത്രവനം പദ്ധതിയും എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.കെ.എസ് രവി, ദേവസ്വം ബോര്‍ഡ് അസി.കമ്മിഷണര്‍ കെ.ശ്രീലത, സബ്ഗ്രൂപ്പ് ഓഫീസര്‍ എന്‍.ഹരികുമാര്‍, ബി.ഡി.ഒ ജ്യോതി ലക്ഷ്മി, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എസ്.ശ്രീജിത്ത്, ശോഭാരാജന്‍, മഞ്ജു അനില്‍, ആര്‍.രതീഷ്, ഗോപാലകൃഷ്ണന്‍, ശ്രീപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളെ ഹരിതാഭമാക്കുന്നതിനും തരിശുകിടക്കുന്ന ദേവസ്വം ഭൂമികളില്‍ കാര്‍ഷിക സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ദേവഹരിതം പദ്ധതി നടപ്പാക്കുന്നത്. വിശ്വാസികള്‍ക്ക് അവരുടെ നാളുകള്‍ക്കനുസരിച്ചുള്ള വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നതാണ് നക്ഷത്രവനം പദ്ധതി. കാട്ടുവള്ളില്‍ ക്ഷേത്രത്തിന്റെ രണ്ടുകുളങ്ങളുടെ പരിസരത്തെ 50 സെന്റിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.