house

മാന്നാർ: മത്സ്യതൊഴിലാളി കുടുംബത്തിന് കരുണ പെയിൻ ആന്റ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റി വീടൊരുക്കും. ബുധനൂർ പഞ്ചായത്ത് 11-ാം വാർഡിൽ മണ്ണും മുക്കത്ത് വീട്ടിൽ മത്സ്യതൊഴിലാളിയായ ജോർജ് കുട്ടിക്കും കുടുംബത്തിനുമാണ് വീട് നിർമിച്ച് നൽകുന്നത്.
കഴിഞ്ഞ വർഷമുണ്ടായ ശക്തമായ കാ​റ്റിലും മഴയിലുംപ്പെട്ട് വീടുപരിസരത്തുനിന്ന വൻമരം കടപുഴകി വീണ് വീട് നശിച്ചിരുന്നു. വീടിന്റെ കല്ലിടീൽ സജി ചെറിയാൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കർ അദ്ധ്യക്ഷനായി. സുരേഷ് കലവറ, പുഷ്പലത മധു, ഫാ. അമൽ, എൻ ആർ സോമൻപിള്ള, ആർ സുരേന്ദ്രൻ, അഡ്വ. സുരേഷ് മത്തായി, ജി ഉണ്ണികൃഷ്ണൻ, ജി മോഹനൻ എന്നിവർ സംസാരിച്ചു.
നാല് സെന്റ് വസ്തുവിൽ 550 ചതുരശ്ര ചു​റ്റളവിൽ രണ്ട് മുറി, ഹാൾ, അടുക്കള, ശുചി മുറി അടങ്ങുന്നതാണ് വീട്.