മാന്നാർ: ചോരാത്ത വീട് പദ്ധതിയുടെ ആഭിമുഖ്യത്തിൽ മുൻ രാഷ് ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാം അനുസ്മരണം ഇന്ന് രാവിലെ 11ന് നടക്കും. കരുണ പാലിയേ​റ്റീവും ചോരാത്ത വീട് പദ്ധതിയും ചേർന്ന് നിർമ്മിക്കുന്ന മാന്നാർ പാവുക്കര പുത്തൻചിറ പടീ​റ്റേതിൽ കുഞ്ഞമ്മയുടെ വീട്ടിൽ നടക്കുന്ന അബ്ദുൽ കലാം അനുസ്മരണ സമ്മേളനം മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടുവിൽ 1200-ൽ 1200 മാർക്ക് വാങ്ങി വിജയിച്ച ദൃശ്യ എസ്. കുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദൃശ്യ എസ്. കുമാറിനെ ആദരിക്കും. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിക്കും.