മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്ത പൗലോസ് മാർ പക്കോമിയോസിന്റെ ഓർമ്മപ്പെരുന്നാളിന് തഴക്കര തെയോഭവൻ അരമനയിൽ കൊടിയേറി. ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് കൊടിയേറ്റ് നിർവഹിച്ചു. 31ന് വൈകിട്ട് 6ന് സന്ധ്യ നമസ്കാരം, തുടർന്നു ഫാ.തോമസ് രാജുവിന്റെ അനുസ്മരണ പ്രഭാഷണം. 1ന് വൈകിട്ട് 6.30ന് കുർബാന. ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് കാർമികത്വം വഹിക്കും. കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും പെരുന്നാൾ നടത്തുകയെന്നു ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ അറിയിച്ചു.