മാവേലിക്കര:വോയ്സ് ഒഫ് അറന്നൂറ്റിമംഗലത്തിന്റെ നേതൃത്വത്തിൽ അറനൂറ്റിമംഗലം യു.പി സ്‌കൂള്‍ വളപ്പിൽ ജൈവവൈവിധ്യ പാര്‍ക്ക് സ്ഥാപിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് ജെനില്‍കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വി.ഒ.എ അഡ്മിന്‍ പാനല്‍ അംഗം ചന്ദ്രികകുമാരി അദ്ധ്യക്ഷയായി. കെ.കെ വിശ്വംഭരന്‍, രാജേഷ് രവീന്ദ്രന്‍, സ്‌കൂള്‍ മാനേജര്‍ കെ.ഗോപാലപിള്ള, സ്‌കൂള്‍ ഹെഡ്മിട്രസ് ബീന.എസ്്, മാനേജ്മെന്റെ അംഗം മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.