ചേർത്തല:താലൂക്കിൽ ഇന്നലെ 23 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ചേർത്തലതെക്കിൽ രോഗംബാധിച്ച യുവതിയുടെ ഒരുവയസുളള കുട്ടിയും ഇതിലുൾപ്പെടും.എഴുപന്നയിലെ സമുദ്റോത്പന്നശാലയിലെ ജീവനക്കാരിയാണ് യുവതി.
രോഗം പിടിപെട്ട എറണാകുളത്തു ജോലിചെയ്യുന്ന പൊലീസുകാരന്റെ നഴ്‌സായ ഭാര്യക്കും കൊവിഡ് സ്ഥിരികരിച്ച സാഹചര്യത്തിൽ ഇവർ ജോലിചെയ്യുന്ന ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ജാഗ്രതാ നിർദ്ദേശം നൽകി.ഇവരുമായി സമ്പർക്കമുണ്ടായ 12 ജീവനക്കാരെ ക്വാറന്റീനിലാക്കി.കൊവിഡ് ബാധിച്ചയാൾ ചികിത്സ തേടിയെത്തിയ സാഹചര്യത്തിൽ താലൂക്കിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗവും ഭാഗികമായി അടച്ചു.അണുനശീകരണം നടത്തിയ ശേഷം രണ്ട് ദിവസത്തിനുള്ളിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കും.പട്ടണക്കാട് തീരത്ത് ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടികയിൽപ്പെട്ട അഞ്ച് പേർക്കു രോഗം സ്ഥിരീകരിച്ചു.അരൂക്കുറ്റിയിൽ സമ്പർക്കം മൂലം മൂന്ന് പേർക്കും,കടക്കരപ്പള്ളി,ചേർത്തല തെക്ക് എന്നിവിടങ്ങളിൽ രണ്ടു പേർക്ക് വീതവും രോഗം കണ്ടെത്തി.എഴുപുന്ന സമുദ്റോത്പന്നശാലയിലെ ജീവനക്കാരുടെ സമ്പർക്ക പട്ടികയിലുള്ള താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു പേർക്കും പരിശോധനാഫലം പോസിറ്റീവായി.
ചേർത്തല താലൂക്ക് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച നഴ്‌സ് പ്രതിരോധ കുത്തിവെപ്പിനു നേതൃത്വം കൊടുത്ത സാഹചര്യത്തിൽ ഇവരുമായി ബന്ധപെട്ട് കോര്യംപള്ളിയിൽ നടത്തിയ പരിശോധനയിൽ 71 പേരുടെ ഫലം നെഗറ്റീവായി.ഇനി ഇവിടെ ഏഴ് പേരുടെ ഫലം മാത്രമാണ് വരാനുള്ളത്.