മാരാരിക്കുളം:കാട്ടൂരിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിലേക്ക് മാ​റ്റി . പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു വീട്ടിൽ 4പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഉൾപ്പെടെ കായംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് മാ​റ്റിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥല സൗകര്യം ഇല്ലാത്തതിനാലാണ് കായംകുളത്തേക്ക് കൊണ്ടുപോയത്.മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂരിൽ 14 കോവിഡ് രോഗികളാണുള്ളത്.കഴിഞ്ഞ ദിവസം മരിച്ച കാട്ടൂർ സ്വദേശി മറിയാമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആരോഗ്യവകുപ്പ് സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് അംഗവും ബന്ധുക്കളും അനുവാദം നൽകി കത്ത് കൈമാറി.മറിയാമ്മയുടെ മകനും കൊവിഡ് പോസീറ്റാവായതിനെ തുടർന്ന് ചികിത്സയിലാണ്. ചെട്ടികാട് ജനകീയ ലാബിലെ ജീവനക്കാരിക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്ന് ആരോഗ്യവകുപ്പ് അന്വേഷണം തുടരുകയാണ്. 15ാം വാർഡിലെ കൊവിഡ് പോസി​റ്റീവായ ആളുടെ വീട്ടിൽ എത്തി ജീവനക്കാരി രക്തസാമ്പിൾ ശേഖരിച്ചിരുന്നു. ഇതാണ് രോഗം പകരാൻ കാരണമായതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

മണ്ണഞ്ചേരി പഞ്ചായത്തിൽ നിലവിൽ 4 വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്.കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് സ്​റ്റേഷനിലെ പൊലീസുകാരൻ രണ്ടാം വാർഡ് നിവാസിയാണ്.ഇയാളുടെ സമ്പർക്ക പട്ടിക വിപുലമായതിനാൽ ഇതേ വാർഡും അടച്ചിടാനാണ് നീക്കം.