ലജ്‌നത്ത്, സക്കറിയ ബസാർ വാർഡുകൾ കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമ പഞ്ചായത്തിലെവാർഡ് 18, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ വാർഡ് 16, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2,3വാർഡുകൾ, കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ 1 മുതൽ 4 വരെ വാർഡുകൾ എന്നിവ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാർഡുകളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി.
ആലപ്പുഴ നഗരസഭയിലെ ലജ്‌നത്ത്,സക്കറിയ ബസാർ വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.