കായംകുളം: കോൺഗ്രസ് കണ്ടല്ലൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടണയാൻ ഒരു വീട് എന്ന പദ്ധതിയുടെ ഭാഗമായി കണ്ടല്ലൂർ തെക്ക് കൊല്ലന്റെ പടീറ്റതിൽ കൃഷ്ണൻകുട്ടിക്ക് വീട് നിർമ്മിച്ച് നൽകുന്നു. സ്വന്തമായി വീടില്ലാത്ത ബന്ധുവിന്റെ വീട്ടിലാണ് കൃഷ്ണൻകുട്ടി അന്തിയുറങ്ങുന്നത്. ഡി.സി.സി.പ്രസിഡന്റ് എം. ലിജു വീടിന് തറക്കല്ലിട്ടു. മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു.എ.ജെ. ഷാജഹാൻ, ഈരിക്കൽ ബിജു, സുജിത് കുമാർ, എസ് അനിലാൽ, എൻ പ്രഹ്ലാദൻ,എം ലൈലജൻ,വി രാജേന്ദ്രൻ,ഒ. ശിവപ്രഭ,വിജയലക്ഷ്മി,വി.കെ സിദ്ധാർത്ഥൻ, എ ഹരികുമാർ,പി.ടി ബേബിലാൽ, ദിനേശ് ചന്ദന എന്നിവർ സംസാരിച്ചു.