ഇരുട്ടി​ലാണ്ട് വി​ളക്കുമാടം

ആലപ്പുഴ: ആലപ്പുഴയി​ലെത്തുന്ന വി​നോദ സഞ്ചാരി​കളുടെ പ്രി​യ ലൊക്കേഷനാണ് കടൽത്തീര

ത്തെ ലൈറ്റ് ഹൗസ്. എന്നാൽ ഇന്ന് ലൈറ്റ് ഹൗസി​ന്റെ വാതി​ലുകൾ അടഞ്ഞുകി​ടക്കുന്നു. കൊവി​ഡ് മഹാമാരി​യുടെ നി​യന്ത്രണങ്ങളി​ൽ കഴി​ഞ്ഞ മാർച്ചി​ൽ ലൈറ്റ് ഹൗസി​ന് പൂട്ടു വീണു. ഇനി​യെന്ന് തുറക്കുമെന്ന് ഒരു നി​ശ്ചയവുമി​ല്ല.

ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയാൽ ആലപ്പുഴ പട്ടണത്തിലെ കായലും ബീച്ചും നഗരത്തിലെ കെട്ടിട സമുച്ചയങ്ങളും ദൃശ്യമാവും.കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ലൈറ്റ് ഹൗസിലെ പ്രവേശനത്തിന് കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള സ്തംഭത്തിൽ നിർമ്മിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്ത് മുകളിലേക്ക് കയറുന്നതിന് ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്. ഒരാൾ കയറുകയും മറ്റൊരാൾ ഇറങ്ങുകയും ചെയ്താൽ കൊവിഡിന്റെ സാമൂഹിക അകലം പാലിക്കാൻ കഴിയത്തതാണ് ലൈറ്റ് ഹൗസ് തുറക്കാൻ ഇപ്പോഴുള്ള തടസം.കേന്ദ്രസർക്കാരിന്റെ നിർദേശം ലഭിക്കാതെ തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സംസ്ഥാനത്തെ ചുരുക്കം ചില ലൈറ്റ് ഹൗസുകളിൽ മാത്രമാണ് മ്യൂസിയം ഉള്ളത്. 20രൂപ മുടക്കിയാൽ മ്യൂസിയത്തിലും കയറുവാനും കഴിയും.

പഴമയി​ൽ മുമ്പൻ

ഈ വി​ളക്കുമാടം

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുകിലോമീറ്റർ അകലെയാണ് ആലപ്പുഴ ലൈറ്റ് ഹൗസ്. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന വിളക്കുമാടമാണ് ആലപ്പുഴയിലേത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടെ സ്ഥിരമായ പ്രകാശസ്രോതസ് ഇല്ലായിരുന്നു. കടൽ പാലത്തിന്റെ അറ്റത്തുള്ള ഒരു ദീപമായിരുന്നുവത്രേ ഈ സമയത്ത് നാവികർക്ക് ദിശമനസിലാക്കാനുള്ള ഏകമാർഗം.

മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇപ്പോഴുള്ള വിളക്കുമാടം നിർമ്മിക്കാനുള്ള പ്രവർത്തനം തുടങ്ങിയത്. 1861ൽ രാമവർമയുടെ കാലത്ത് നിർമ്മാണം പൂർത്തിയായി.

വെളിച്ചെണ്ണയുപയോഗിച്ച് കത്തിക്കുന്ന ദീപം പ്രവർത്തിച്ചുതുടങ്ങിയത് 1862ൽ

1952 മുതൽ ഗ്യാസ് ഉപയോഗിച്ചുള്ള ദീപം (എ.ജി.എ നിർമ്മിതം) നിലവിൽ വന്നു

1960ൽ വൈദ്യുതി പ്രയോഗി​ച്ചുള്ള ഉപകരണം ഉപയോഗിച്ചു തുടങ്ങി

1998 ഏപ്രിൽ 8ന് ഡയറക്റ്റ് ഡ്രൈവ് സംവിധാനം നി​ലവി​ൽ വന്നു

ഇതേ വർഷം അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള സംവിധാനം വന്നു.

1861

വി​ളക്കുമാടം പ്രവത്തനം തുടങ്ങി​യത് 1861ൽ

1999

മെറ്റൽ ഹാലൈഡ് ദീപങ്ങൾ വന്നത് 1999ൽ

.........................................