ആലപ്പുഴ:നാല് കുട്ടികളും 11സ്ത്രീകളും ഉൾപ്പെടെ ഇന്നലെ ജില്ലയിൽ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 807ആയി.കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച കോടംതുരുത്ത്, കുത്തിയതോട് സ്വദേശികളായ രണ്ടു വയോധികർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്തുനിന്നും രണ്ട് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 33 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ. നൂറനാട് ഐ.ടി.ബി.പിയിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്നലെ ഐ.ടി.ബി.പിയിലെ 21 ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗവിമുക്തരായവരുടെ എണ്ണം 657ആയി. കോടംതുരുത്ത് പഞ്ചായത്ത് നാലാം വാർഡിൽ വല്ലേത്തോട മാവുംകേൽത്തറ വീട്ടിൽ ശാരദ(76), കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് തച്ചേടത്ത് വീട്ടിൽ പുഷ്കരി(80) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ഒൻപതായി. കൊവിഡിന്റെ സമ്പർക്ക വ്യാപനമാണ് ജില്ലയെ ആശങ്കപ്പെടുത്തുന്നത്. 6406 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
സൗദിയിൽ നിന്നും എത്തിയ ചമ്പക്കുളം ,ഏവൂർ സ്വദേശികൾ , ദുബായിൽ നിന്നും എത്തിയ നൂറനാട് സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ കൈനടി സ്വദേശിനി, ഖത്തറിൽ നിന്നും എത്തിയ പുന്നപ്ര, മാങ്കാംകുഴി സ്വദേശികൾ, ഇറാഖിൽ നിന്നും എത്തിയ ആറാട്ടുപുഴ സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ ചേർത്തല സ്വദേശി, ബാംഗ്ലൂരിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള മൂന്ന് കായംകുളം സ്വദേശികൾ, ആലപ്പുഴയിലെ പൊലീസ് ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനി, എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ഒരു വയലാർ സ്വദേശി, ചേർത്തല സ്വദേശി, താമരക്കുളം സ്വദേശിനി, ചെറിയനാട് സ്വദേശിനി, പുന്നപ്ര സ്വദേശിനി, പട്ടണക്കാട് സ്വദേശി, നൂറനാട് സ്വദേശിനി, മാരാരിക്കുളം സ്വദേശി, പുന്നപ്ര സ്വദേശിനി, മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന പാണാവള്ളി സ്വദേശി, രണ്ട് പുന്നപ്ര സ്വദേശികൾ., പുന്നപ്ര സ്വദേശിയായ ആൺകുട്ടി, ചേർത്തല സ്വദേശി , പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി, കണിച്ചുകുളങ്ങര സ്വദേശി, പുന്നപ്ര സ്വദേശിയായ പെൺകുട്ടി, നീലംപേരൂർ സ്വദേശി, ആലപ്പുഴ സ്വദേശികളായ പുരുഷൻ , സ്ത്രീ ,ആൺകുട്ടി, ചങ്ങനാശ്ശേരി മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച രണ്ട് കാവാലം സ്വദേശികൾ, പുറക്കാട് സ്വദേശി, തൈക്കൽ സ്വദേശി, നീലംപേരൂർ സ്വദേശിനി, കടക്കരപ്പള്ളി സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച ചെങ്ങന്നൂർ, പാതിരപ്പള്ളി സ്വദേശിനികൾ, നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ, ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കൽ സ്വദേശിനിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.