ആലപ്പുഴ: കോൺഗ്രസ് കൊറ്റംകുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിനം ആചരിച്ചു. കാർഗിൽ യോദ്ധാവ് ധീര ജവാൻ സ്വാമിനാഥൻ സ്മൃതിമണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് നുഹുമാൻ കുട്ടി മൂരിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം അഡ്വ .ഗോപകുമാർ, കെ.എ.സാബു, ആർ.ആർ.ജോഷിരാജ്, പരീക്കുട്ടി, ലാലസൻ,ചിദംബരൻ,തായ്ഫുദ്ധീൻ, മോഹനൻ, മണിക്കുട്ടൻ, മനു പരീക്കുട്ടി, സുനിത, സജിനി തുടങ്ങിയവർ നേതൃത്വം നൽകി.