അമ്പലപ്പുഴ: ഹൃദ്രോഗ വാർഡിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് രോഗികളെ ഈ വാർഡിൽ തന്നെ നിരീക്ഷണത്തിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ് രോഗ വാർഡായ എട്ടാം വാർഡിൽ ഇന്നലെ രാത്രിയോടെ പ്രവേശിപ്പിച്ച രോഗിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് ഇയാളെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി .