അമ്പലപ്പുഴ: അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങൾ ഒഴിവാക്കുന്നതിനും, വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്തംഗങ്ങളുടെ പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.കരുമാടി മുരളി അദ്ധ്യക്ഷത വഹിച്ചു. എ.ആർ.കണ്ണൻ,ബിന്ദു ബൈജു, പുന്നശേരിമുരളി, സി.ശശികുമാർ, വി.ദിൽജിത്ത്, ബി.ശ്യാംലാൽ എന്നിവർ പ്രസംഗിച്ചു.