കറ്റാനം: വിമുക്ത ഭടൻമാരുടെ ഉദ്യോഗസ്ഥ കൂട്ടായ്മയായ ഐ.ഐ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ് ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കു ഭക്ഷ്യധാന്യകിറ്റും മാസ്കും സാനിട്ടൈസറും വിതരണം ചെയ്തു. കുറത്തികാട് സർക്കിൾ ഇൻസ്പെക്ടർ സാബുവിന് സംഘടന ട്രസ്റ്റി ജി.സോമൻ കൈമാറി. കായംകുളം മൂന്നാംകുറ്റിയിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും പ്രവർത്തനമുണ്ട്. ആയിരത്തോളം കുടുംബങ്ങൾക്ക് ഇതുവരെ ഭക്ഷ്യധാന്യം വിതരണം ചെയ്തു.
ഫോട്ടോ: ഐ.ഐ.എം.എസ് സങ്കൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ഉദ്യോഗസ്ഥർക്കായി നൽകുന്ന കോവിഡ് പ്രതിരോധ കിറ്റ് കുറത്തികാട് സർക്കിൾ ഇൻസ്പെക്ടർ സാബുവിന് സംഘടന ട്രസ്റ്റി ജി.സോമൻ കൈമാറുന്നു