sndp-chennithala

മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല തെക്ക് 1790-ാം നമ്പർ ശാഖയിൽ എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗം ഉദ്ഘാടനവും മെമന്റോ വിതരണവും മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല നിർവ്വഹിച്ചു. ശാഖായോഗം പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി ബിജു, കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ, ബാലൻ, സന്തോഷ്, സിന്ധു, വിജയമ്മ,അശോകൻ മാമ്പറ എന്നിവർ സംസാരിച്ചു.