wr

ഹരിപ്പാട്: കുമാരപുരം എരിക്കാവ് ജയഭാരത് ലൈബ്രറി ബിരിയാണി ചലഞ്ചലൂടെ സമാഹരിച്ച 51,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ ജില്ലാ ലൈബ്രറി സെക്രട്ടറി ടി.തിലകരാജിന് തുക കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി.എസ്.രജ്ഞിത്ത്, ഡി.സുഗേഷ്, ലൈബ്രറി സെക്രട്ടറി ആർ.വിജയകുമാർ, ദീപു, മധുകുമാർ, കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.