ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനത്തിനായി ടി.വിയും വൈദ്യ സഹായ വിതരണവും നടന്നു. ആശ്രമ സ്ഥാപകരിൽ ഒരാളായ ആലുംമൂട്ടിൽ എ.പി ചെല്ലമ്മ ചാന്നാട്ടിയുടെ സ്മരണയ്ക്കായി മകൻ ആലുംമൂട്ടിൽ എം.രാധാകൃഷ്ണൻ ചാന്നാർ സംഭാവന ചെയ്ത ടി.വിയാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. പ്രസിഡന്റ് ബി.നടരാജൻ, സ്വാമി സുഖാകാശ സരസ്വതി എന്നിവർ ചേർന്ന് ടി.വി കൈമാറി. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുത്തൻകണ്ടത്തിൽ ഷാജിയ്ക്കുള്ള ചികിത്സാ സഹായം വൈസ് പ്രസിഡന്റ് മുട്ടം ബാബു കൈമാറി. യോഗം ആശ്രമം ഭരണ സമിതി കൺവീനർ വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബി.ദേവദാസ്, കെ.പി അനിൽ കുമാർ, മുട്ടം സുരേഷ്, ജി.ഗോപാലകൃഷ്ണൻ, ജ്യോതി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.