ഹരിപ്പാട്: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ രക്ഷാധികാരിയായിട്ടുള്ള സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളി നിർവ്വഹിച്ചു. പഠനോകരണങ്ങൾക്കൊപ്പം ശ്രീനാരായണധർമ്മം ഗ്രന്ഥവും നൽകി. ട്രസ്റ്റ് പ്രസിഡൻറ് ജിതിൻ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ശ്യംജി കരുവാറ്റ, ട്രസ്റ്റ് അംഗങ്ങളായ സജി ഉത്തമൻ, മിഥുൻ പ്രസാദ്, അക്ഷയ് ഓമനക്കുട്ടൻ, ചന്ദ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.