azhchamaram

മാന്നാർ: പരുമല ജംഗ്ഷന് വടക്ക് ഭാഗത്തായി ആഴ്ചമരം പദ്ധതി പ്രവർത്തകർ പേരമരം നട്ടു. ഇവി​ടെ നി​ന്നി​രുന്ന മരം സാമൂഹ്യവി​രുദ്ധർ നശി​പ്പി​ച്ചതി​ന് പകരമായാണ് ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ആഴ്ചമരം പദ്ധതിയുടെ പ്രവർത്തകർ മുന്നി​ട്ടി​റങ്ങി​യത്. എല്ലാ ആഴ്ചയിലും ഒരു മരമെങ്കിലും നടുകയാണ് ലക്ഷ്യം.
ഓട്ടോ ഡ്രൈവറായ ആർ.മുരളി പേരത്തൈ നട്ടു. സജിത് സംഘമിത്ര, സുരേഷ് കുമാർ പുത്തൻവീട്ടിൽ, ഗോപൻ ഗോപിനാഥ്, സിനു മാങ്കാംകുഴി , ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.