ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ആഗസ്റ്റ് ഒന്നുമുതൽ വഴിപാടുകൾ നടത്തുന്നതിനായി ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.ഭക്തജനങ്ങളുടെ നിരന്തമായ ആവശ്യത്തെ തുടർന്നാണ് തീരുമാനം.ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.വഴിപാട് കൗണ്ടറിൽ രസീത് മുറിച്ച് ഭക്തർക്ക് വഴിപാട് നടത്താം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ഷേത്ര ദർശനമെന്നും പ്രസിഡന്റ് അറിയിച്ചു.