a

മാവേലിക്കര: സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനവ്യാപകമായി ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിക്ക്‌ പോസ്റ്റ് കാർഡ് അയയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാവേലിക്കരയിൽ ബി.ജെ.പി ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ട്രഷറർ കെ.ജി.കർത്ത, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, സംസ്ഥാന കൗൺസിൽ അംഗം മണിക്കുട്ടൻ വെട്ടിയാർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, ജനറൽ സെക്രട്ടറി രാഹുൽ ചുനക്കര, ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി ഷോബി തോമസ്, ടൗൺ തെക്ക് ഏരിയാ പ്രസിഡന്റ് ജീവൻ ചാലിശേരിൽ, ജനറൽ സെക്രട്ടറിമാരായ സുജിത്ത് ആർ.പിള്ള, ദേവരാജൻ എന്നിവർ സംസാരിച്ചു.