മാവേലിക്കര : കുളഞ്ഞിക്കാരാഴ്മ ചങ്ങാതിക്കൂട്ടം പുരുഷസ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ തരിശു ഭൂമി എറ്റെടുത്ത് വാഴ, ചേന, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്യാൻ സജ്ജമാക്കി. കൃഷിഭവന്റെ സഹായത്തോടെ ടിഷ്യു കൾച്ചർ വാഴ, ചേന മുതലായവയാണ് പ്രാരംഭ ഘട്ടത്തിൽ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്. നിലമൊരുക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ നിർവ്വഹിച്ചു. ചങ്ങാതികൂട്ടം രക്ഷാധികാരി ബി.കെ.പ്രസാദ്, പ്രസിഡന്റ് ബിജു.ആർ, രാജൻ.കെ തുടങ്ങിയവർ പങ്കെടുത്തു.