മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓണാട്ടുകര ഒരുക്കുന്ന ചരിത്ര- പൈതൃക - കാർഷിക മ്യൂസിയത്തിനോടൊപ്പം ഓണാട്ടുകര പുസ്തകമൂല എന്ന പേരിൽ ലൈബ്രറി സജ്ജീകരിക്കുന്നു. ഓണാട്ടുകരയിൽ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾ വരും തലമുറയ്ക്കും പ്രയോജകമായ ഒരു ഇടം എന്ന നിലയിലാണ് ലൈബ്രറി ഒരുക്കുന്നത്. വി.പി.ശിവകുമാറിന്റെ ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 10.30ന് ഫ്രാൻസിസ് ടി.മാവേലിക്കരയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുസ്തകം ഏറ്റുവാങ്ങി പുസ്തക ശേഖരണത്തിന് തുടക്കം കുറിക്കും. അന്ന് ഉച്ചവരെയുള്ള സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എഴുത്തുകാർക്കും അവരുമായി ബന്ധപ്പെട്ടവർക്കും പ്രസാധകർക്കം പുസ്തകത്തിന്റെ കോപ്പി കൈമാറാം. ആഗസ്റ്റ് ആദ്യ ആഴ്ച ലൈബ്രറി ഉദ്ഘാടനം ചെയ്യും.