മാവേലിക്കര: സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മൻ അനുസ്മരണം ജനകീയ സമിതി വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യ വിഭാഗം ഡയറക്ടർ ജോർജ് തഴക്കര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അനി വർഗ്ഗീസ്, ഡോ.അശോക് അലക്സ് ഫിലിപ്പ്, കെ.ആർ.ജി.ഉണ്ണിത്താൻ, അഴീക്കോട് ഹുസൈൻ, കെ.എം ഉണ്ണികൃഷ്ണൻ, വി.പി.ജയചന്ദ്രൻ, ഡോ.ജോൺസൺ വി.ഇടിക്കുള, അഡ്വ.രാമചന്ദ്രൻനായർ കുറിയന്നൂർ എന്നിവർ അനുസ്മരണ സന്ദേശം നൽകി.