ചാരുംമൂട് : കാർഗിൽ വിജയദിനാഘോഷ വാർഷികത്തിന്റെ ഭാഗമായി, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥരായിരുന്ന ഇടപ്പോൺ ശ്രീനന്ദനത്തിൽ ജ്യോതിഷ് , ബി ജെ പി നൂറനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കൂടിയായ പി.സ്റ്റാലിൻകുമാർ എന്നിവരെയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പരേതനായ പുളിവിളയിൽ വിമൽ കുമാറിന്റെ മാതാവിനേയും പടനിലം സ്വദേശി സന്തോഷ് ബാബുവിനേയും ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. കെ കെ. അനൂപ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.