മാവേലിക്കര: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി നൂറനാട് തത്തംമുന്ന പാറപ്പുറത്ത് വീട്ടിൽ പ്രസാദ് (53) പിടിയിലായി. ചാരായം വിൽപനക്ക് കൊണ്ടുവരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഒരു ലിറ്റർ ചാരായത്തിന് 1500 രൂപ നിരക്കിലാണ് ആവശ്യക്കാർക്ക് നൽകിയിരുന്നതെന്ന് എക്സൈസ് സംഘത്തിന്റെ ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. റെയ്ഡിന് പ്രിവന്റീവ് ഓഫിസർമാരുയ സുനിൽ കുമാർ, ജോഷി ജോൺ, സി.ഇ.ഒമാരായ അനീഷ് കുമാർ, ബാബു ഡാനിയൽ എന്നിവർ പങ്കെടുത്തു.