ആലപ്പുഴ : പണം വച്ച് ചീട്ടുകളിച്ച സംഘത്തെ പൊലീസ് പിടികൂടി. ആലപ്പുഴ ചുങ്കം ജംഗ്ഷന് സമീപമുള്ള റിസോർട്ടിൽ നിന്നാണ് എട്ടംഗ സംഘത്തെ നോർത്ത് പൊലീസ് പിടികൂടിയത്. രാജുമോൻ (52), അബ്ദുൾ ഹസീബ് (50), ജോസഫ് (57), സൈനുദ്ദീൻ (64), കാർത്തികേയൻ (53), ബൈജു (42), ബിജു (45), ഷെമീർ (42) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് ആറരയോടെ അറസ്റ്റ് ചെയ്തത്. എല്ലാവരും ആലപ്പുഴ സ്വദേശികളാണ്. ഇവരിൽനിന്ന് 46,200 രൂപ പൊലീസ് പിടിച്ചെടുത്തു. നോർത്ത് എസ്ഐ ടോൾസൺ പി. ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.