മാരാരിക്കുളം:ഗ്രീൻസിറ്റി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ജാക്കറ്റും മാസ്‌ക്കും വിതരണം റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ സൂര്യ ഷാജി മാരാരിക്കുളം സർക്കിൾ ഇൻസ്‌പെക്ടർ എസ്.രാജേഷിന് കൈമാറി ഉദ്ഘാടനം ചെയ്തു.നിർദ്ധനരായ കുട്ടികൾക്ക് ടിവിയും ക്ലബിന്റെ പരിസരവാസികളായവർക്ക് ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു.