ചേർത്തല: ചേർത്തല നഗരസഭ പ്രദേശങ്ങൾ കൊവിഡ് തീവ്രബാധിത പ്രദേശങ്ങൾ അല്ലാത്ത സാഹചര്യത്തിൽ ചേർത്തല ടൗൺ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ചേർത്തല മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജയശങ്കർ, ജനറൽ സെക്രട്ടറി സിബി പഞ്ഞിക്കാരൻ എന്നിവർ മന്ത്റി പി.തിലോത്തമനും, ജില്ലാ കളക്ടർ, തഹസിൽദാർ എന്നിവർക്കും നിവേദനം നല്കി.