അമ്പലപ്പുഴ: മഹാരാഷ്ട്രയിൽ നിന്ന് ട്രെയിൻ മാർഗം എത്തിയശേഷം ക്വാറന്റൈനിൽ കഴിയാതെ മുങ്ങിയ യുവാവിനെ ഉദ്യോഗസ്ഥർ പൊക്കി. ഇന്നലെ വൈകിട്ടോടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവ് കളർകോടുള്ള വിലാസമാണ് അധികൃതർക്ക് നൽകിയത്. ഇതനുസരിച്ച് ഉദ്യോഗസ്ഥർ യുവാവിന് ടാക്സിയും ഏർപ്പാടാക്കി.എന്നാൽ കളർകോടിറങ്ങിയ യുവാവ് പിന്നീട് മറ്റൊരു ബൈക്കിൽ കയറി വണ്ടാനത്ത് എത്തി. ഇവിടെ നിന്ന് നടന്ന് നീർക്കുന്നത്തെത്തിയ യുവാവ് തെക്കു ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറുന്നത് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കയറ്റി വിട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.ഇവർ ഉടൻ തന്നെ ബസ് തടഞ്ഞു നിർത്തി യുവാവിനെ ബസിൽ നിന്നിറക്കി. പിന്നീട് അമ്പലപ്പുഴ പൊലീസിനെ വിവരമറിയിച്ചു.ഇതിനു ശേഷം യുവാവിനെ കലവൂരുള്ള സർവോദയ പാലിയേറ്റീവ് കൊവിഡ് സെന്ററിലേക്ക് മാറ്റി