ആലപ്പുഴ: മത്സ്യബന്ധന- അനുബന്ധ തൊഴിലാളികൾക്ക് അടിയന്തര ആശ്വാസ
പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ മുഖ്യന്ത്രിക്ക് നിവേദനം നൽകി. ക്ഷേമ നിധിയിൽ അംഗമായിട്ടുള്ള 345000 മത്സ്യ-അനുബന്ധ തൊഴിലാളികൾക്കും കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ പ്രതിമാസം 5000 രൂപ വീതം അനുവദിക്കുക, മത്സ്യത്തൊഴിലാളികളുടെ എല്ലാവിധ കടങ്ങളുടെയും പലിശ പൂർണമായും എഴുതിത്തള്ളുക, സംസ്ഥാനത്തെ തീരം കടൽ ഭിത്തിയോടുകൂടിയ പുലിമുട്ട് നിർമ്മിച്ച് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ നിവേദനത്തിന്റെ കോപ്പി മന്ത്രി ജെ.മേഴ്സികുട്ടിഅമ്മ, പ്രതിപിക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കും നൽകിയെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ആസ്റ്റിൻ തോമസും വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബിയും അറിയിച്ചു.