ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന ജില്ലയിലെ 70 ശതമാനം ഹോട്ടലുകളും ബേക്കറികളും തുറന്ന് പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
വഴിയോര അനധികൃത വ്യാപാരം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്റിക്കും ജില്ലാ കളക്ടർക്കും, ജനപ്രതിനിധികൾക്കും നൽകിയ നിവേദനത്തിൽ അസോസിയേഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് നാസർ.പി.താജ് അദ്ധ്യക്ഷത വഹിച്ചു.ജോർജ് ചെറിയാൻ, എസ്.കെ.നസീർ, ദിലീപ്. സി. മൂലയിൽ ,രമേഷ് ആര്യസ്, മുഹമ്മദ് കോയ , റോയി മഡോണ,എം.എ. കരീം, വി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.