അമ്പലപ്പുഴ: കൊവിഡ്‌ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട്‌ നാട്ടിലെത്തുന്ന പ്രവാസികൾക്ക്‌ അടിയന്തര ധനസഹായം നൽകുമെന്ന പ്രഖ്യാപനം പാലിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രവാസി കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. ഷാനവാസ്ഖാൻ പറഞ്ഞു. കേരളാ പ്രദേശ്‌ പ്രവാസി കോൺഗ്രസ്‌ ജില്ലാ നേതൃയോഗം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ്‌ കണ്ടിശ്ശേരി വിജയൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഐസക്‌ തോമസ്‌ ആമുഖ പ്രസംഗം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി.യു .എം. കബീർ,കെ .സി .മാത്യു,മുഹമ്മദ്‌ ഷാനി,മാത്യു കൂടാരത്തിൽ,വർഗീസ്‌ കോലത്ത്പറമ്പ്‌,ഉണ്ണികൃഷ്ണൻകോല്ലമ്പറമ്പ്‌,ഷാജി,സജീവ്‌ പൈനമ്മൂട്‌,ഷിബിൻ കെ. എബ്രഹാം,ഷാനവാസ്‌ താഹ,സജീവ്‌ ജമാലുദീൻ എന്നിവർ പ്രസംഗിച്ചു.