s

 ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി

ആലപ്പുഴ:ജില്ലയിൽ ഇന്നലെ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 687 ആയി. ഇന്നലെ രോഗം സ്ഥി​രീകരി​ച്ചവരി​ൽ രണ്ടുപേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ശനിയാഴ്ച പനിബാധിച്ച് മരിച്ച പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ ചാലുങ്കൽ ചക്രപാണി (79)യുടെ പരി​ശോധനാഫലം പോസി​റ്റി​വായി​. ഇതോടെ ജില്ലയിൽ കൊവി​ഡ് ബാധി​ച്ചു മരി​ച്ചവരുടെ എണ്ണം പത്തായി. ഇന്നലെ 150പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ രോഗമുക്തരാവയവരുടെ എണ്ണം 822ആയി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ചെട്ടികാട് എന്നിവി​ടങ്ങളിൽ നിന്നും എഴുപുന്നയിലെ സീഫുഡ് കമ്പനിയിൽ നിന്നുമാണ് സമ്പർക്കവ്യാപനം ഇപ്പോൾ വർദ്ധിച്ചിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ചവർ
ഖത്തറിൽ നിന്നും എത്തിയ വെൺമണി സ്വദേശി, യു.എ.ഇയിൽ നിന്നും എത്തിയ കായംകുളം സ്വദേശിനി, ഡൽഹിയിൽ നിന്നും എത്തിയ തെക്കേക്കര സ്വദേശി, രാജസ്ഥാനിൽ നിന്നും എത്തിയ മാരാരിക്കുളം സ്വദേശിനി,ചെന്നൈയിൽ നിന്നും എത്തിയ തുറവൂർ സ്വദേശിനി, നാഗാലാൻഡിൽ നിന്നുമെത്തിയ തൃപ്പെരുന്തുറ സ്വദേശി, തമിഴ്‌നാട്ടിൽ നിന്നും എത്തിയ രണ്ട് ചെങ്ങന്നൂർ സ്വദേശി, മുംബൈയിൽ നിന്നും എത്തിയ വെണ്മണി സ്വദേശിനി.

ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 13 കടക്കരപ്പള്ളി സ്വദേശികൾ, ആലപ്പുഴ സ്വദേശി, ചേർത്തല സ്വദേശിനി., ആറാട്ടുവഴി സ്വദേശിനി, മുഹമ്മ സ്വദേശിനി, കൈനടി സ്വദേശി, കടക്കരപ്പള്ളി സ്വദേശിനിയായ ആരോഗ്യപ്രവർത്തക എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ ആകെ-6606

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ :362

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ : 58

ആലപ്പുഴ ജനറൽ ആശുപത്രി : 5

തുറവൂർ ഗവ. ആശുപത്രി :78,

കായംകുളത്തെ സ്വകാര്യ ആശുപത്രി :272, പി.എം.എച്ച് 60.