പരുമല : പരുമല ദേവസ്വം ബോർഡ് പമ്പ കോളേജിൽ ഇന്ദിരാഗാന്ധി നാഷണൽ ഒാപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എം.എ. ഇംഗ്ളീഷ്, പൊളിറ്റിക്കൽ സയൻസ്, എം.കോം, എം.എസ്.ഡബ്ള്യു, എം.എസ്.ഡബ്ള്യു കൗൺസിലിംഗ്, ബി.കോം, ബി.എ (ജനറൽ ആൻഡ് ഹോണർ), എം.ഇ.ജി, സർട്ടിഫിക്കറ്റ് കോഴ്സുകളായ സി.ടി.ഇ, സി.എഫ്.ഇ എന്നിവയിലേക്കാണ് അഡ്മിഷൻ . അപേക്ഷ ആഗസ്റ്റ് 25നകം സമർപ്പിക്കണം. എസ്.സി/എസ്.ടി, ഒ.ബി.സി കുട്ടികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോൺ: 7025171477