ആലപ്പുഴ : പൊതു പ്രവർത്തകന്റെ ആവശ്യത്തെ തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയ യുവാവിന്റെ ഫലം പോസിറ്റിവ്. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് സ്വന്തം നാടായ പല്ലന പാനൂരിൽ എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. പാനൂർ സ്കൂളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധന നടക്കുന്നതിനിടെയാണ് യുവാവ് തന്റെ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എത്തിയത്. ആദ്യം ഉദ്യോഗസ്ഥർ തയ്യാറാകായിരുന്നതിനെത്തുടർന്ന് പൊതുപ്രവർത്തകനായ നവാസ് കോയയുടെ ഇടപെടലിൽ പരിശോധന നടത്തുകയായിരുന്നു. യുവാവിന്റെ രോഗം പെട്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞതിലൂടെ സമ്പർക്ക വ്യാപനം ഒഴിവാക്കാൻ കഴിഞ്ഞു.