അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ് 19 പരിശോധനയ്ക്കുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിന് ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം ശ്രീചിത്രയാണ് ഈ സംവിധാനത്തിന്റെ നിയന്ത്രണ, ഉപദേശക സമിതി. ഈ സംവിധാനം പൂർണ തോതിൽ സജ്ജമാകുമ്പോൾ ദിവസേന 100 മുതൽ 200 വരെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. വേണ്ടത്ര ജീവനക്കാരെ എൻ.എച്ച്.എം വഴി ലഭ്യമാക്കി. ഡോ. വിജയലക്ഷ്മി (പ്രിൻസിപ്പൽ), ഡോ.ശോഭകർത്ത (പ്രൊഫ. മൈക്രോബയോളജി ), ഡോ.അനിത മാധവൻ (അസോ. പ്രൊഫ. മൈക്രോബയോളജി ) എന്നിവരുടെ നേതൃത്വത്തിലാണ് ലാബ് പ്രവർത്തിയ്ക്കുക.