ചേർത്തല:കൊവിഡ്19 ബാധിതരെ പരിചരിക്കുന്നതിനായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിൽ പ്രതിദിന മാലിന്യ നിവാരണത്തിനും ശുചീകരണത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തും. 18 നും 60 നും ഇടയിൽ പ്രായമുളളവർ ആഗസ്റ്റ് 3നകം അപേക്ഷിക്കണം.ഫോൺ നമ്പർ സഹിതമുള്ള അപേക്ഷകൾ പഞ്ചായത്ത് ഫ്രണ്ട് ആഫീസിൽ വച്ചിട്ടുളള പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.