ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് 304-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ആദരിച്ചു. ശാഖാ പ്രസിഡന്റ് കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.സലി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.പ്രകാശൻ, കമ്മിറ്റി അംഗം ബി.ഷിബു തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ആയ പുത്തൻപറമ്പിൽ പി.ആർ.അഭിഷേക്,ആദിത്യ,കാട്ടിൽചിറയിൽ വന്ദന എന്നിവർക്ക് ശാഖയുടെ പുരസ്‌കാരവും നൽകി.