ചേർത്തല : താലൂക്കിൽ കൊവിഡ് വ്യാപനം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ചേർത്തലയിൽ അടിയന്തരമായി കൊവിഡ് ആശുപത്രി ആരംഭിക്കണമെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം എസ് ശരത്ത് ആവശ്യപ്പെട്ടു.താലൂക്കിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കൊവിഡ് ചികിത്സയ്ക്കായി ആലപ്പുഴയുടെ വടക്കൻ മേഖലയിൽ ആശുപത്രികളൊന്നും ഇല്ലാത്തതും സ്രവ പരിശോധന ഫലപ്രഖ്യാപനത്തിലുമുണ്ടാകുന്ന കാലതാമസവും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്റിക്ക് കത്തയച്ചതായും ശരത്ത് പറഞ്ഞു