ചേർത്തല: പുന്നപ്ര വയലാർ സമരസേനാനിയും മുൻ എം.എൽ.എയും സി.പി.എം നേതാവും കാൽനൂറ്റാണ്ടിലധികം കാലം തുറവൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ എൻ.പി.തണ്ടാരുടെ ഭാര്യ തുറവൂർ പുത്തൻകാവ് തറയിൽ ലില്ലി തണ്ടാർ(86)നിര്യാതയായി.വളമംഗലം ചൂർണിമംഗലം ഗവ.എൽ.പി.സ്കൂളിലെ റിട്ട.അദ്ധ്യാപികയായിരുന്നു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.മക്കൾ:ബൈജു(ബിസിനസ്),ജോത്സ്യന ബെൻ(അദ്ധ്യാപിക,മോഡൽ റെസിഡൻഷ്യൽ സ്കൂൾ,പുന്നപ്ര),ജോതിസ് ബെൻ(ജില്ലാ ജഡ്ജ്,ലേബർകോടതി,കണ്ണൂർ).മരുമക്കൾ:ലൈല,ടി.എസ്.ബാബു(ബിസിനസ്),അഡ്വ.പി.എസ്.ജ്യോതിസ്(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,തണ്ണീർമുക്കം).