ചേർത്തല:മുഹമ്മ- കുമരകം ബോട്ട് ദുരന്തത്തിന്റെ പതിനെട്ടാം വാർഷികത്തിലും പതിവ് തെറ്റാതെ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ പ്രവർത്തകർ മുഹമ്മ ബോട്ട് ജെട്ടിയിൽ അനുസ്മരണ ചടങ്ങുകൾ ഒരുക്കി.കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അരങ്ങ് രക്ഷധികാരി സി.പി.ഷാജി മുഹമ്മ അദ്ധ്യക്ഷത വഹിച്ചു . ദുരന്തത്തിൽ മരിച്ചവരുടെ സ്മരണകൾക്ക് മുന്നിൽ സ്മൃതി ദീപം തെളിച്ച് സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അനുസ്മരണ പ്രഭാഷണം നടത്തി.ടോമിച്ചൻ കണ്ണേയിൽ സംസാരിച്ചു.
സോളാർ ലൈറ്റ് സ്ഥാപിക്കണം: എ.ഐ.വൈ.എഫ്
മുഹമ്മ-കുമരകം ബോട്ട് ദുരന്തത്തിന്റെ പതിനെട്ടാം വാർഷികദിനത്തിൽ എ.ഐ.വൈ.എഫ് മുഹമ്മ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി.ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ബാലമുരളി,മണ്ഡലം സെക്രട്ടറി കെ.എസ്.ശ്യാം,പ്രസിഡന്റ് സാംജു സന്തോഷ്,ജോയിന്റ് സെക്രട്ടറി ഷിബു,സച്ചിൻ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.