കറ്റാനം: സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഭരണിക്കാവ് കറ്റാനം മേഖലയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ്‌ കാർഡ് അയക്കൽ പരിപാടി ബി.ജെ.പി സംസ്ഥാന സമിതി അംഗം പാറയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കറ്റാനം മേഖലാ പ്രസിഡന്റ് ജയൻ, ജനറൽ സെക്രട്ടറി ശ്രീകുമാർ മങ്കുഴി, ജില്ലാ കമ്മിറ്റി അംഗം രാജൻ കെ മാത്യു, നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.