മാവേലിക്കര: കൊറ്റാർകാവ് ശുഭാനന്ദാദർശാശ്രമത്തിൽ ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ മഹാസാമാധി ദിനാചരണം ഇന്ന് മുതൽ സെപ്റ്റംബർ ആറുവരെ നടക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ആചാര അനുഷ്ഠാനങ്ങളോടെ ചടങ്ങുകൾ നടത്തുമെന്ന് സംഘം ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ അറിയിച്ചു.