a

മാവേലിക്കര: കേരളത്തിനകത്തും പുറത്തുമായി നിരവധി ശില്പങ്ങൾ രൂപകല്പന ചെയ്ത മാവേലിക്കര കൊച്ചിക്കൽ തെക്കേപടനിലത്ത് ശില്പി വി.കുഞ്ഞുകുഞ്ഞ് (65) നിര്യാതനായി.നൂറുകണക്കിന് അയ്യൻകാളി പ്രതിമകളും ക്ഷേത്രശില്പങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. കാനായി കുഞ്ഞിരാമന്റെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിജയകുമാരി. മക്കൾ: അനൂപ്, അർച്ചന. മരുമകൻ: ചന്തു. സഞ്ചയനം 29ന് രാവിലെ 9ന്.